തിരൂര്‍-പൊന്നാനി ബോട്ട് സര്‍വീസ് ഒരാഴ്ചക്കകം

തിരൂര്‍: തിരൂര്‍-പൊന്നാനി ബോട്ട് സര്‍വീസ് ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കാന്‍ ജില്ലാ കലക്റ്റര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരമാനം. നിലവിലുള്ള ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയതോടെ ജനങ്ങള്‍ക്ക് 40 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് എം.എല്‍.എ. മാരായ കെ.റ്റി. ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പൈടുത്താന്‍ തീരുമാനിച്ചു. നിലവിലുള്ള കരാറുകാരന് നഗരസഭ നല്‍കിയ അനുമതി തുടരും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തും.

എ.ഡി.എം. പി.മുരളീധരന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, തിരൂര്‍ തഹസില്‍ദാര്‍ കെ.രാധാകൃഷ്ണന്‍, പൊന്നാനി തഹസില്‍ദാര്‍ പി.വി. രാമദാസ്, തുറമുഖ ഉദ്യോഗസ്ഥര്‍, തിരൂര്‍ എസ്.ഐ. രവി സന്തോഷ്, തിരൂര്‍ – പൊന്നാനി സഗരസഭാധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top