മൂന്നിയൂര്‍ കോഴിക്കളിയാട്ടം ഇന്ന്

പരപ്പനങ്ങാടി : ചരിത്ര വിസമൃതിയുടെ തിരിഞ്ഞുനോട്ടമായ മൂന്നിയൂര്‍ അമ്മാഞ്ചേരി ഭഗവതിയുടെ കോഴിക്കളിയാട്ട മഹോത്സവം ഇന്ന്.

സാംബവ മൂപ്പന്‍ പൊയ്കുതിരയുമായി കാവുതീണ്ടുന്നതോടെ കുതിരസംഘങ്ങള്‍ കാവിലെത്തുക. കുതിര പ്ലാക്കലില്‍ കാവുടയനാര്‍ മുറത്തിലിരുന്ന് കുതിപ്പണം പതിച്ച് കുതര സംഘങ്ങളെ അനുഗ്രഹിക്കും.

തുടര്‍ന്ന് പ്രധാന വഴിപാടായ കോഴിവെട്ട് പാങ്ങാട്ട് പണിക്കരുടെ കോഴിവെട്ടോടെ ആരംഭിക്കും. അതിനു ശേഷം വഴിപാട് കാരുടെ കോഴികളെ വെട്ടും.
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കളിയാട്ടത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top