മഞ്ചേരി : മുസ്ലിംലീഗ് ജില്ലാ സമ്മേളനം പൊതു സമ്മേളനത്തോടെ സമാപിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തില്‍ ഗ്രീന്‍ കാര്‍ഡ് പരേഡ് നടന്നു. വിവധഭാഗങ്ങളില്‍ നിന്നും എത്തിയ ഗ്രീന്‍ ഗാര്‍ഡ് ജസീല ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയായ ഗവ.ബോയിസ് ഹൈസ്കൂള്‍ മൈതാനത്തേക്ക് നീങ്ങി.
പരേഡിന് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്കി. പൊതുസമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്രമന്ത്രി ഇ് അഹമ്മദ്, മന്ത്രിമാരായ പി.കെ കുഞ്ഞാലികുട്ടി, പി.കെ അബ്ദുറബ്ബ്്, വി.കെ ഇബ്്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, കെ.പി എ മജീദ് , എംഎല്് എ മാരായ എംപി എബ്ദുസമദ് സമദാനി,കെ.എം ഷാജി എന്നിവര്‍ സംസാരിച്ചു. പി. അബ്ദുള്‍ ഹമീദ് സ്വാഗതവും സലീം കരുവമ്പലം നന്ദിയും പറഞ്ഞു.




