HIGHLIGHTS : മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി കേരളത്തിന്
ദില്ലി : മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ പഠനറിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി കേരളത്തിന് കൈമാറി.
റിപ്പോര്‍ട്ടുകള്‍ സ്‌കാന്‍ ചെയ്ത് 50 സിഡികളിലും 4 ഡിവിഡികളിലുമായാണ് നല്‍കിയത്. അണക്കെട്ടിന്റെ സുരക്ഷയും മറ്റും സംബന്ധിച്ച ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകളാണ് കേരളത്തിന് ലഭിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തങ്ങളുടെ വാദം തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി രേഖകള്‍ കൈമാറിയത്.
50,000 പേജുകളുള്ള ഈ പഠനറിപ്പോര്‍ട്ട് റൂര്‍ക്കോലാ ഐഐടിയുടെ സഹായത്തോടെ പരിശോധിച്ച് കേരളം വാദം തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.