തിരു:ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന 4,7 ക്ലാസുകളിലെ പരീക്ഷ മാറ്റി വെച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ എസ്എസ്എ ഡയറക്ടറാണ് പരീക്ഷ മാറ്റി വെച്ചത്. ഡിപിഐ അറിയാതെയാണ് പരീക്ഷ മാറ്റി വെച്ചത്. മാറ്റിവെച്ച പരീക്ഷ ഇന്ന് ഉച്ച കഴിഞ്ഞ് നടക്കും.
അതേ സമയം പരീക്ഷ മാറ്റി വെച്ചതിനെ കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പരീക്ഷ മാറ്റി വെച്ചതായി ഇന്ന് രാവിലെയാണ് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിയുന്നത്. ഇതോടെ പരീക്ഷക്ക് മാത്രം തയ്യാറായി വന്ന കുട്ടികളെ ഇത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളിലിരിക്കേണ്ട അവസ്ഥ വന്നതോടെ കുട്ടികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകര്‍ . അതേസമയം ഇന്ന് നടക്കുന്ന മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വെച്ചിട്ടില്ല.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിപിഐ.
പരീക്ഷ പുനഃക്രമീകരിക്കണമെന്ന് ആവശ്യപെട്ടിരുന്നതായി കെപിഎസ്ടിയു. എന്നാല്‍ പരീക്ഷ മാറ്റി വെക്കാന്‍ ആവശ്യപെട്ടിട്ടില്ലെന്ന് കെപിഎസ്ടിയു. അധ്യാപകദിനാഘോഷം നടക്കുന്നതിനാലാണ് ഇതെന്നാണ് വിശദീകരണം.




