HIGHLIGHTS : കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ രംഗത്ത്. ബിസിനസ് ആവശ്യത്തിനായി മുഖ്യമന്ത്രി ശുപാര്‍ശക്കത്തുകള്‍ നല്‍കിയെന്നും ഇതിനായി ജോപ്പന്‍ പണം നല്‍കിയതായും അഭിഭാഷകന്‍ ഹസ്‌കര്‍ വെളിപ്പെടുത്തി.
മുഖ്യമന്ത്രിയില്‍ നിന്ന് ശുപാര്‍ശ കത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് പുറത്തായ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന് പണം നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത് സരിതയാണെന്നും അസ്‌കര്‍ പറഞ്ഞു.

കൂടാതെ ഒരു തവണ ബിജു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ഇതിനിടെ പല വിഷയങ്ങള്‍ സംസാരിച്ചെന്നും ഹസ്‌കര്‍ വ്യക്തമാക്കി.
ഈ വിവാദ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെ കൂടുതല്‍ കുരുക്കുകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
എന്നാല്‍ അസ്‌ക്കറിന്റെ ഈ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ആരെങ്കിലും താന്‍ ശുപാര്‍ശ കത്ത് നല്‍കുന്നത് കണ്ടിട്ടോ എന്നും കണ്ടിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ ഇത്തരത്തില്‍ ശുപാര്‍ശ കത്ത് നല്‍കിയിട്ടില്ലെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്.