ഖത്തറിലെ മാളില്‍ തീപിടുത്തം; മരണം 19

HIGHLIGHTS : ദോഹ : ഖത്തറിലെ മാളിയിലുണ്ടായ തീപിടുത്തത്തില്‍ 13 കുട്ടികളടക്കം 19 പേര്‍ മരണപ്പെട്ടു.

malabarinews

ദോഹ : ഖത്തറിലെ മാളിയിലുണ്ടായ തീപിടുത്തത്തില്‍ 13 കുട്ടികളടക്കം 19 പേര്‍ മരണപ്പെട്ടു. രാവിലെ 11 മണിക്ക് ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ വില്ലാജിയ മാളിലാണ് തീപിടുത്തമുണ്ടായത്.

sameeksha

 

ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍സെന്ററിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് അപകടത്തില്‍ മരിച്ച ഭൂരിഭാഗവും. മരിച്ചവരില്‍ നാലുപേര്‍ ഡെ കെയര്‍ സെന്ററിലെ അധ്യാപികമാരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ടുപേരും മരിച്ചു. 17 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

തീപിടുത്തത്തിന്റെ കാരണം വ്യക്്തമായിട്ടില്ല. കോണിയുടെ ഭാഗത്ത്് തീ പിടിച്ചതോടെ കുട്ടികള്‍ അതിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്. മാളിന്റെ മേല്‍കൂരപ്പൊളിച്ചാണ് ഉള്ളില്‍ പെട്ടവരെ പുറത്തെടുത്തത്. സ്‌പെയിന്‍, ഫിലിപ്പീന്‍സ്,വെനിസ്വേല എന്നീ രാജ്യങ്ങളിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
തീപിടുത്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരു സംവിധാനവും മാളിലില്ലായിരുന്നു.

രാവിലെയുണ്ടായ തീപിടുത്തം പുറം ലോകമറിയുന്നത് വൈകീട്ട്‌ ആഭ്യന്തരമന്ത്രി പുറത്തുവിട്ട വിവരത്തിലൂടെയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!