മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു.

HIGHLIGHTS : മൈസൂര്‍ : ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് മാണ്ഡ്യയില്‍

malabarinews

മൈസൂര്‍ : ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് മാണ്ഡ്യയില്‍ ദേശീയപാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എടക്കര സ്വദേശികളായ അയിനികുണ്ടന്‍ അബ്ബാസ്, ഭാര്യ ബേബി ഷരീഫ, മകന്‍ യാദിഷ്, ഉമ്മ ആയിഷ, സഹോദരന്‍ ജാഷിര്‍ എന്നിവരാണ് മരിച്ചത്.

sameeksha

എടക്കരയില്‍ നിന്ന് ബാഗ്ലൂരിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. 2 പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഇവര്‍ എടക്കരയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തെത്തിചേര്‍ന്നിട്ടുണ്ട്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!