HIGHLIGHTS : ഗയ: ബീഹാര്‍ ബുദ്ധഗയയിലെ മഹാബോധിക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ സ്‌ഫോടനപരമ്പരകള്‍ക്കു പിന്നില്‍ മതഭീകരരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച...
ഗയ: ബീഹാര്‍ ബുദ്ധഗയയിലെ മഹാബോധിക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ സ്‌ഫോടനപരമ്പരകള്‍ക്കു പിന്നില്‍ മതഭീകരരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേന്ദ്രം മുഴുവന്‍ സ്ംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ബുദ്ധമതവിശ്വാസികള്‍ കുടുതലുള്ള സ്ംസ്ഥാനങ്ങള്‍ കുടതല്‍ ജാഗ്രത കാണിക്കണമെന്ന് ആവിശ്യപ്പെട്ടിണ്ട്.
സ്‌ഫോടനത്തില്‍ രണ്ട് ബുദ്ധഭിക്ഷുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ക്ഷേത്രത്തിന് ചെറിയതോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ചിട്ടുള്ള ഈ ക്ഷേത്രം ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ്. ഈ ഭീകരാക്രമണം ലോകരാഷ്ട്രങ്ങള്‍ വളരെ ഗൗരവത്തോടയാണ് കാണുന്നത്. പ്രത്യേകിച്ച ബുദ്ധമത വിശ്യാസികള്‍ കൂടുതലുള്ള ചൈന, ജപ്പാന്‍, ശ്രീലങ്ക, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പുണ്യ നഗരത്തിലുണ്ടായ സ്‌ഫോടനവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.
ശ്രീബുദ്ധന് ബോധോദയം ഉണ്ടായി എന്ന് വിശ്വസിക്കുന്ന ബോധി വൃക്ഷത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചി്ട്ടില്ല.
പിന്നീട് പോലസ് നടത്തിയ തിരച്ചലില്‍ ലഭിച്ച രണ്ട് ബോംബുകള്‍ നിര്‍വീര്യമാക്കി.
ഇന്ത്യന്‍ മുജാഹിദീന്‍ എന്ന മത ഭീകര സംഘടന മഹാബോധിക്ഷേത്രം ആക്രമിക്കാനിടയുണ്ടെന്ന്് ദില്ലി പോലീസിന്റെ സ്‌പെഷല്‍ സെല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.