HIGHLIGHTS : കണ്ണൂര്‍ : മലബാര്‍ എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡന ശ്രമം.
കണ്ണൂര്‍ : മലബാര്‍ എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. പുലര്‍ച്ചെ 3 മണിക്കാണ് സംഭവമുണ്ടായത്. കണ്ണൂര്‍ പയ്യനന്ൂര് സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കിടക്കുകയായിരുന്ന യുവതിയെ ഒരാള്‍ കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.


സംഭവത്തെ തുടര്‍ന്ന് യുവതി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ റെയില്‍വേ പോലീസ് തയ്യാറായില്ല. ഇയാള്‍ പതിവായി ഈ ട്രെയ്നില്‍ യാത്ര ചെയ്യാറുണ്ടെന്നും മാനസികരോഗിയാണെന്നും ഇയാളുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നടപടിയുണ്ടാവില്ലെന്നും പറഞ്ഞാണ് റെയില്‍വേ പോലീസ് പരാതി സ്വീകരിക്കാതിരുന്നത്. യുവതി പിന്നീട് തിരുവനന്തപുരം ചിറയിന്‍ കീഴ് പോലീസ്റ്റേഷനിലെത്തി പരാതി നല്കി.