HIGHLIGHTS : മലപ്പുറം:
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബസ്സ് മറിഞ്ഞ് 13 പേര്‍ മരിച്ചു. പെരിന്തല്‍മണ്ണക്ക് സമീപം തേലക്കാടാണ് അപകടമുണ്ടായത്. യാത്രക്കാരില്‍ അധികവും വിദ്യാര്‍ത്ഥികളായിരുന്നു. നിരവധിപേരുടെ നില ഗുരുതരമാണ് 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടത്തൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മിനി ബസ് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ആളുകളെ കുത്തിനിറച്ച് അമിതവേഗതയിലെത്തിയ ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നത്.
ഉച്ചയ്ക്ക് 2.20 ഓടെയാണ് അപകടമുണ്ടായത് നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞിരിക്കുന്നത്.
പരിക്കേറ്റവരെ മൗലാനാ ആശുപത്രിയിലേക്ക് മാറ്റി. മേല്‍ക്കുളങ്ങര മറിയ, ഫസീന,ചെറിയക്കന്‍ എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 11 സ്്ത്രികളും രണ്ട് പുരുഷന്‍മാരും ആണുള്ളത് . വാഹനത്തെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. മരിച്ചവരില്‍ അല്‍ശിഫയില്‍ നാലു പേരും മൗലാനയില്‍ 9 പേരും ആണുള്ളത് . മരിച്ചവരില്‍ 7 പേര്‍ കുട്ടികളാണ്.
ഫ്രണ്ട്‌സ് എന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്.