മലപ്പുറത്ത്‌ കോവിഡ്‌ രോഗികള്‍ക്ക്‌ സഹായത്തിനായി വിളിക്കാം; വാര്‍റൂമും കണ്‍ട്രോള്‍ സെല്ലും സജ്ജം

 

 

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പ്രോഗ്രാം മോണിറ്ററിങ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം, ഓക്സിജന്‍ വാര്‍ റൂം, ഡിഎംഒ കണ്‍ട്രോള്‍ സെല്‍ എന്നിവയാണ് യൂനിറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ സംശയനിവാരണം, വൈദ്യസഹായം, ആശുപത്രി പ്രവേശനം, പരിശോധന തുടങ്ങിയ സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുക.  കോവിഡ് ബാധിതരുടെ സമ്പര്‍ക്ക വിശദാംശങ്ങള്‍ കണ്ടെത്തലും ചുമതലയാണ്.റവന്യു, ആരോഗ്യം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 0483 2733253 , 2733252 , 2737858, 2733251, 2737857. ആംബുലന്‍സ് (24 മണിക്കൂര്‍) 9846700711. ഓക്സിജന്‍ വാര്‍ റൂം 0483 2952950, മെന്റല്‍ ഹെല്‍ത്ത് ( രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ) 7593843617, 7593843625

ജില്ലയില്‍ 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍

കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതപ്പെടുത്തുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍. മേലാറ്റൂര്‍, കുറ്റിപ്പുറം, ചുങ്കത്തറ, വണ്ടൂര്‍, പൂക്കോട്ടൂര്‍, എടവണ്ണ, വേങ്ങര, നെടുവ, വെട്ടം, വളവന്നൂര്‍, തവനൂര്‍, മങ്കട, കൊണ്ടോട്ടി, ഒമാനൂര്‍, മാറഞ്ചേരി എന്നിവിടങ്ങളിലാണ്  ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകളുള്ളത്. ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വരുന്ന കോവിഡ്  കേസുകളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിവര ശേഖരണം, ആംബുലന്‍സ് സേവനങ്ങള്‍, കോള്‍ സെന്റര്‍ മാനേജ്മെന്റ്, കോവിഡ്  ആശുപത്രികളിലേക്ക് രോഗികളുടെ റഫറല്‍ സേവനങ്ങള്‍, കോവിഡ് ബാധിതര്‍ക്കുള്ള മാനസിക പിന്തുണ എന്നിവയാണ് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍.മേല്‍ സേവനങ്ങള്‍ക്കായി അതത് ആരോഗ്യ ബ്ലോക്ക് പരിധിയിലെ പൊതുജനങ്ങള്‍ക്ക് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലിലെ ഔദ്യോഗിക നമ്പറില്‍ ബന്ധപ്പടാം. മേലാറ്റൂര്‍ – 0493 3278289, 9188324082, കുറ്റിപ്പുറം -0494 2968282, 9778134221, ചുങ്കത്തറ -04931295650, 9188479455, വണ്ടൂര്‍ -0493 1247378, 7034134524, പൂക്കോട്ടൂര്‍ – 7593998795, എടവണ്ണ – 0483 2701029 , 9778189094, വേങ്ങര- 9188332126, 9061790325, നെടുവ- 04942412709, 9778182597, വെട്ടം – 04942971001, 8943333478, വളവന്നൂര്‍ – 9778 11 9649, 8075244731, തവനൂര്‍ – 7356456753, 9778233880, മങ്കട – 9188453811, കൊണ്ടോട്ടി – 7012596450, 9605969266, 9605909585, ഒമാനൂര്‍ – 9188641569,0483 2988400, മാറഞ്ചേരി – 0494 2966899, 8136973204

Share news
error: Content is protected !!
Scroll to Top