മന്ത്രിമാര്‍ ചായസല്‍ക്കാരത്തിനായി ചെലവഴിച്ചത് 21,56,722 രൂപ!

തിരു : ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രിമാര്‍ ചായ സല്‍ക്കാരത്തിന് ചെലവഴിച്ചത് 21,56,722 രൂപ. നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത്- 3,26,249 രൂപ. മന്ത്രി എം.കെ.മുനീറാണു തൊട്ടടുത്ത് 2.94 ലക്ഷം.
ധനമന്ത്രി മാണി 1.63 ലക്ഷവും, റവന്യൂ മന്ത്രി 1.22 ലക്ഷവും രൂപയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1,22,626 രൂപയും കെ.പി. മോഹനന്‍ 1.05 ലക്ഷവും വി.എസ്. ശിവകുമാര്‍ 1.27 ലക്ഷവും കെ. ബാബു 1.12 ലക്ഷവും വി. കെ. ഇബ്രാഹിംകുഞ്ഞ് 91,168 രൂപയും കെ.ബി. ഗണേശ്കുമാര്‍ 83,886 രൂപയും അടൂര്‍പ്രകാശ് 78,213 രൂപയും എ.പി. അനില്‍കുമാര്‍ 99,339 രൂപയും പി.കെ. കുഞ്ഞാലിക്കുട്ടി 68,453 രൂപയും പി.കെ. ജയലക്ഷ്മി 54,608 രൂപയും സി.എന്‍. ബാലകൃ ഷ്ണന്‍ 88,701 രൂപയും പി.കെ. അബ്ദു റബ്ബ് 68,972 രൂപയും ആര്യാടന്‍ മുഹമ്മദ് 62,707 രൂപയും അനൂപ് ജേക്കബ് 32,949 രൂപയും എം.കെ. മുനീര്‍ 2.94 ലക്ഷവും ഷിബു ബേബിജോണ്‍ 48,104 രൂപയും പി.ജെ. ജോസഫ് 74,183 രൂപയും കെ.സി. ജോസഫ് 54,113 രൂപയും ചെലവിട്ടതായി

നിയമസഭയില്‍ മുല്ലക്കര രത്‌നാകരനാണ് ഈ ചോദ്യം ചോദിച്ചത്.

Share news
error: Content is protected !!
Scroll to Top