HIGHLIGHTS : തിരു : സി പിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയെ
തിരു : സി പിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് ഈ തീരുമാനം. തൊടുപുഴയില്‍ നടന്ന പൊതുയോഗത്തിന്‍ പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ മണിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നു എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിശദീകരണം.
ഇടുക്കിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന്് ഉറപ്പിച്ച് പറയുകയും ഈ വിഷയത്തില്‍ മണി നടത്തിയ പ്രസ്താവനയെ കുറിച്ച് പാര്‍ട്ടി മണിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.

സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഎസിന്റെ വിവാദ പ്രസ്താവനയെ കുറിച്ച് നിശിതമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എല്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഇതുന്നയിച്ചതായി സൂചനയുണ്ട്. വിഎസ്സിനെതിരെയുള്ള നടപടി കേന്ദ്രകമ്മിറ്റി സ്വീകരിക്കട്ടെയെന്നാണ് സംസ്ഥാനകമ്മറ്റിയുടെ നിലപാട്.