റോഡരികില്‍ ഭീക്ഷണിയായി ചീനിമരം

തിരൂരങ്ങാടി : റോഡരികില്‍ അപകട ഭീക്ഷണിയുയര്‍ത്തി നില്‍കുന്ന കൂറ്റന്‍ ചീനിമരം മുറിച്ചുമാറ്റാന്‍ നടപടിയായില്ല. തലപ്പാറ- ചെമ്മാട് റോഡില്‍ മുട്ടിച്ചിറ പള്ളിക്കടുത്താണ് ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തില്‍ ചീനിമരം നില്‍കുന്നത്. മതിലിനിടയിലൂടെ മുളച്ചുപൊന്തിയ മരം റോഡിലേക്ക് ചരിഞ്ഞാണ് നിന്‍കുന്നത്. കാറ്റും മഴയും തുടങ്ങിതോടെ ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ് ചീനിമരം. പള്ളിക്കമ്മറ്റിക്കാരും നാട്ടുകാരും പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.

Share news
error: Content is protected !!
Scroll to Top