മട്ടന്നൂര്‍ ഇടതിന് തന്നെ

HIGHLIGHTS : മട്ടന്നൂര്‍ : മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

മട്ടന്നൂര്‍ : മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 34 സീറ്റില്‍ 20എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ 14 സീറ്റുകള്‍ യുഡിഎഫ് നേടി. കഴിഞ്ഞതവണത്തെക്കാള്‍ 8 സീറ്റാണ് യുഡിഎഫ് അധികം നേടി.

എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 9.30 മണിയോടെ് മുഴുവലന്‍ ഫലങ്ങളും പുറത്ത് വന്നു. മുസ്ലിംലീഗ് മട്ടന്നൂരില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് മത്സരിച്ച 5 സീറ്റുകളിലും അവര്‍ വിജയിച്ചു. ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു എന്ന ആരോപാണമാണ് സിപിഐഎം നേതാക്കള്‍ ഫലത്തെ പറ്റി ഉന്നയിച്ചിരിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ ഏറെ വിവാദല വിഷയങ്ങള്‍ പ്രതിരോധത്തിലായ സിഡിഎമ്മിന് മട്ടന്നൂരിലെ വിജയം അത്രത്തോളം ആശ്വാസകരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

sameeksha-malabarinews

നിലവില്‍ എല്‍ഡിഎഫ് ഭരിച്ചുകൊണ്ടിരിക്കുന്ന നഗര സഭയാണ് ഇവിടെ. 86% ആണ് പോളിംഗ്. ആകെ 103 സ്ഥാനാര്‍ത്ഥി കളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിഎസ് അച്ചുതാനന്ദനും രമേശ് ചെന്നിത്തലയും ഇവിടെ പ്രചരണത്തിനെത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!