മകളെ ഉപയോഗിച്ച് പെണ്‍വാണിഭം മാതാപിതാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത മകളെ പെണ്‍വാണിഭത്തിനുപയോഗിച്ച മാതാപിതാക്കളും ബന്ധുക്കളുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ആലക്കോട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

കാസര്‍കോഡ് ടൗണില്‍ ഒറ്റക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നി പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഒരു മാസം മുമ്പ് 18 വയസ്സ് മാത്രം തികഞ്ഞ പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ലൈംഗിക പീഡനത്തിനും കച്ചവടത്തിനും ഇരയാക്കി വരികയായിരുന്നു. പതിനാലാം വയസ്സില്‍ തന്റെ അച്ഛനായ സ്വാമിനാഥന്‍ തന്നെയാണ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

അമ്പത്തഞ്ചു കാരനായ സ്വമിനാഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മാതാവ് രാധാമണിയുടെ ഒത്താശയോടെയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കണ്ണൂര്‍ കാസര്‍കോഡ് മേഖലകളില്‍ ആയതിനാല്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അനേ്വഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കാസര്‍കോഡ് മഹിളാമന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണിപ്പോള്‍.

 

 

Share news
error: Content is protected !!
Scroll to Top