കോക്ക്പിറ്റിലെ യാത്ര : നിത്യാമേനോനെതിരെ കേസെടുക്കും

തിരു വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ് യുവനടി നിത്യാമേനോനെതിരെ പോലീസ് കേസെടുക്കും. എന്നാല്‍ നിത്യയെ കോക്പിറ്റില്‍ കയറ്റിയ പൈലറ്റുമാര്‍ക്കെതിരെ കേസുണ്ടാവില്ലെന്നാണ് സൂചന. ഇവര്‍ക്കെതിരെ വകുപ്പതല നടപടിയെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം.ഇവരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു.

എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് പോലീസാണ് കേസെടുക്കുക..മറ്റു യാത്രക്കാര്‍്ക്ക്് അപകടമാകാവുന്ന വിധത്തില്‍ സുരക്ഷമാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തു എന്നതാണ് നിത്യയുടെ പേരിലുള്ള കുറ്റം.

കഴിഞ്ഞ മാസത്തിലാണ് ബംഗളൂരു ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റില്‍ നിരീക്ഷകര്‍ക്കുള്ള സീറ്റിലിരുന്ന് നിത്യ പൈലറ്റുമാര്‍ക്കൊപ്പം യാത്ര ചെയ്തത്. മൂക്കാല്‍ മണിക്കുറോളമായിരുന്നു നിത്യ കോക്ക്്പിറ്റി്ല്‍ സഞ്ചരിച്ചത്. ഈ വിമാനത്തിലെ തന്നെ യാത്രക്കാരനായിരുന്ന ശാസ്ത്രജ്ഞനാണ് എയര്‍ ഇന്ത്യക്ക് പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top