തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും ഉള്‍പ്പെട്ട വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 31 വരെയാണ് റിമാന്‍ഡ് കാലാവധി. അതേ സമയം ഫിറോസിനെ കസ്റ്റെഡിയില്‍ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി.
ഫിറോസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഫിറോസ് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




