HIGHLIGHTS : ബംഗലൂരു : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം ലഭിച്ച
ബംഗലൂരു : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം ലഭിച്ച അബ്ദുല്‍ നാസര്‍ മഅദനി ജയിലില്‍ നിന്ന് യാത്ര തിരിച്ചു. 9.15 നുള്ള ഇന്‍ഡിഗോ എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം അവിടെ നിന്ന് റോഡ് മാര്‍ഗ്ഗം കൊല്ലത്തേക്ക് തിരിക്കും.
കനത്ത സുരക്ഷയിലാണ് മഅദിനെയെ കേരളത്തിലേക്ക് കൊണ്ടു വരുന്നത്. മഅദിനിയുടെ രണ്ട് മക്കളും ജസ്റ്റിസ് ഫോര്‍ മഅദനി പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ട്.
ഞായറാഴ്ചയാണ് മഅദനിയുടെ മകളുടെ വിവാഹം. ഇന്ന് കൊല്ലം അസീസിയ മെഡിക്കല്‍ കോളേിജിലാണ് മഅദനി വിശ്രമിക്കുക..തിങ്കളാഴ്ച മഅദനി അന്‍വാശ്ശേരിയിലെത്തി പിതാവിനെ സന്ദര്‍ശിക്കും

ബുധനാഴ്ചയാണ് മഅദനി ബംഗ്ലൂരുവിലേക്ക് മടങ്ങുക.