HIGHLIGHTS : കൊച്ചി : പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ നടപടി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു.
കൊച്ചി : പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ നടപടി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. അതെസമയം കേസില്‍ വിഎസിന് കുറ്റപത്രം നല്‍കുന്നത് വിലക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ്ജസ്റ്റിസ് മജ്ഞുള ചെല്ലൂരിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ച് സ്റ്റേ പുറപ്പെടുവിച്ചത്. കേസ്ഡയറി പരിശോധിക്കാതെയാണ് ഇത്തരമൊരു വിധിയെന്നും സര്‍ക്കാരിനെതിരെ സിംഗിള്‍ബഞ്ചിന്റെ സ്ഥാനത്തുനിന്നും തെറ്റായ ചില പരാമര്‍ശങ്ങള്‍ ഉണ്ടായെന്നും സര്‍ക്കാരിനുവേണ്ടി എജി കെ പി ദണ്ഡപാണി കോടതിയില്‍ വാദിച്ചു.


ഇന്ന് രാവിലെയാണ് വിഎസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി സിംഗിള്‍ബഞ്ച് റദ്ദുചെയ്തത്.