സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ്;3 താരങ്ങള്‍ പുറത്ത്

തിരു: 56-ാമത് സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കാണിച്ച മൂന്ന് കായികതാരങ്ങളെ അയോഗ്യരാക്കി. എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും ഇരട്ട സ്വര്‍ണം നേടിയ മുഹമ്മദ് സഹിനൂര്‍, മാര്‍ബേസില്‍ സ്‌കൂളിന്റെ ലെനിന്‍ ജോസഫ്, ഷാലു പ്രഹ്ലാദന്‍ എന്നിവരെയുമാണ് അയോഗ്യരാക്കിയത്.

ലെനിന്‍ ജോസഫ് ഹൈജമ്പില്‍ സ്വര്‍ണവും ഷോട്ട്പുട്ടില്‍ വെങ്കലവും നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഷാലു പ്രഹ്ലാദന്‍ വെള്ളി നേടിയിരുന്നു. എറണാകുളം ജില്ലയിലെ സ്വകാര്യ സ്‌കൂളുകള്‍ തമ്മിലുള്ള ഈ രംഗത്തെ കിടമത്സരമാണ് പ്രായവ്യത്യാസത്തെക്കുറിച്ച് പരാതി ഉയരാനും പരിശോധന നടക്കാനൂം കാരണം.

കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രായതട്ടിപ്പിന്റെ പേരില്‍ താരങ്ങളെ അയോഗ്യരാക്കുന്നത്. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തിന് 31 പോയിന്റാണ് നഷ്ടമായിരിക്കുന്നത്. റിലേയിനങ്ങളിലടക്കം സ്വര്‍ണംനേടിയ പാലക്കാട് ജില്ലയാണ് മൂന്നാം ദിനത്തിലും മുന്നിട്ട് നില്‍ക്കുന്നത്.

Share news
error: Content is protected !!
Scroll to Top