HIGHLIGHTS : ഭുദാനക്കേസ് തനിക്കെതിരെയുള്ള പ്രതികാരനടപടിയാണന്ന്
തിരു ഭുദാനക്കേസ് തനിക്കെതിരെയുള്ള പ്രതികാരനടപടിയാണന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ നടത്തുന്ന നിയമപോരാട്ടത്തിന് പ്രതികാരം ചെയ്യുകയാണന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിനു കൂട്ടുനില്‍ക്കുകയാണന്നും വിഎസി ആരോപിച്ചു.
ഇത്തരം അനുഭവങ്ങള്‍ തനിക്ക് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എല്ലാ തട്ടിപ്പ് തന്ത്രങ്ങളെയും അതിജീവിച്ച് അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു
.ഭൂമിദാനക്കേസ്സില്‍ വി.എസ്.അച്യുതാനന്ദനെയും മുന്‍മന്ത്രി കെ.പി.രാജേന്ദ്രനെയും പ്രതികളാക്കാനുള്ള തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സിന് പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ജി.ശശീന്ദ്രന്‍ നിയമോപദേശം നല്‍കിയിരുന്നു.
