ഭാര്യയെകൊണ്ട് ജീന്‍സിന്റെ ബട്ടണ്‍ അഴിപ്പിച്ച നടന്‍ അക്ഷയ് കുമാറിനെതിരെ നടപടി

മുംബൈ : ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍് പൊതുവേദിയില്‍ വെച്ച് ഭാര്യയെ കൊണ്ട് ജീന്‍സിന്റെ ബട്ടന്‍ അഴിപ്പിച്ചതിന് നടനെതിരെ നടപടി.

2009 ല്‍ നടന്ന ലാക്മ ഫാഷന്‍ മീറ്റിന്റെ പരിപാടിക്കിടെയാണ് സംഭവം നടന്നത്. സ്റ്റേജില്‍ നിന്നും മുന്നറിയിപ്പില്ലാതെ ഇറങ്ങി വന്ന അക്ഷയ് കുമാര്‍ ജീന്‍സിന്റെ ബട്ടന്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയെകൊണ്ട് അഴിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ജീന്‍സിന്റെ ബ്രാന്റായ ഡെനീമിന്റെ പ്രചരണാര്‍ത്ഥമാണ് അക്ഷയ് കുമാര്‍ ഫാഷന്‍ മീറ്റില്‍ പങ്കെടുത്തത്.

അക്ഷയ് കുമാറിന്റെ പൊതു വേദിയിലുള്ള ഈ പ്രവൃത്തിക്ക് തടവു ശിക്ഷ ലഭിക്കുമെന്നാണ് സൂചന. കൂടാതെ അക്ഷ്‌യുടെ ഭാര്യ ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്നക്കും ശിക്ഷ ലഭിക്കാനാണ് സാധ്യത.

ഒരു സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് പൊതു വേദിയില്‍ വെച്ച് ഇത്തരം ഒരു സംഭവം നടന്നതിനെതിരെ മുംബൈ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. താരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top