പിണറായിക്ക് ലാവ്‌ലിന്‍ കേസില്‍ വ്യക്തമായ പങ്കെന്ന് സി ബി ഐ

തിരു: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കെന്ന് സിബിഐ. പിണറായിയുടെ പങ്കിന് തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ലാവ്‌ലിനുമായി ധാരണപത്രവും വിതരണകരാറും ഒപ്പിട്ടത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും കരാര്‍ വിശദാംശങ്ങള്‍ പിണറായി മന്ത്രിസഭായോഗത്തില്‍ മറച്ചു വെച്ചതായും കാന്‍സര്‍ സെന്ററിന്റെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്തില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ എതിര്‍പ്പ് അറിയിച്ചാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജി കാര്‍ത്തികേയനെതിരെ തെളിവില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി. പിണറായിയുടെ ആവശ്യപ്രകാരം കുറ്റപത്രം വിഭജിച്ച് വിസ്താരം നടത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനു ശേഷം രണ്ടാം തവണയാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.

Share news
error: Content is protected !!
Scroll to Top