ഭക്ഷ്യ സുരക്ഷാ ബില്ല്; സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ദില്ലി: ഭക്ഷ്യസുരക്ഷാ ബില്ല് നിയമമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ബില്ല് ഓഗസ്റ്റ് 26 ന് ലോക്‌സഭ പാസാക്കിയിരുന്നു. ഇതെ തുടര്‍ന്ന് സെപ്റ്റംബര്‍ 2 ന് ബില്ല് രാജ്യസഭയും പാസാക്കിയിരുന്നു.

രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും കഴിഞ്ഞാഴ്ച ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയത്.

Share news
error: Content is protected !!
Scroll to Top