ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയ് രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ താന്‍ രാജിവെക്കുകയാണെന്നും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.

ബ്രെക്സ്റ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിഞ്ഞതില്‍ വലിയ ദുഃഖമുള്ളതായും തന്റെ പിന്‍ഗാമി ബ്രെക്‌സിറ്റ് പാസാക്കുമെന്നും മെയ് അഭിപ്രായപ്പെട്ടു. തെരേസ മെയുടെ ബ്രെക്‌സ്‌ററ് നടപടികളില്‍ രോക്ഷാകുലയായി ക്യാബിനറ്റിലെ പ്രധാനിയായ ആന്‍ഡ്രിയ ലീഡ്‌സണ്‍ ബുധനാഴ്ച മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.ഈ അവസ്ഥയെ തുടര്‍ന്ന് മെയ്ക്ക് രാജി സമ്മര്‍ദ്ദമുണ്ടായിരുന്നു.

അതെസമയം രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും തെരേസ മെയ് ഏറെ വൈകാരികമായി പറഞ്ഞു.

Related Articles