ബൈക്കില്‍ ഓട്ടോയിടിച്ച് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

ചേളാരി : ചേളാരി ചെട്ടിപ്പടി റോഡില്‍ അപകടമൊഴിഞ്ഞ ദിവസമില്ല. തയ്യലകടവ് പള്ളിക്ക് സമീപത്തെ റോഡില്‍ നിര്‍ത്തിയിട്ട ബൈക്കിലിടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്.

അപകടത്തില്‍ പരിക്കേറ്റ വള്ളിക്കുന്ന് കൊടക്കാട് സ്വദേശികളായ കാട്ടുപീടിയേക്കല്‍ കുഞ്ഞീന്റെ ഭാര്യ ബീഫാത്തിമ(60), മരുകള്‍ ആത്തിഖ(40), പേരക്കുട്ടികളായ ജുനൈദ്(16),ഷെഹന(11) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേഝ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്. പകടത്തില്‍പ്പെട്ട ഇവര്‍ ചര്‍ണ്ണൂരില്‍ നിന്ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കൊടക്കാട്ടേക്ക് മടങ്ങുകയായിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top