HIGHLIGHTS : മുംബൈ: ഗുജറാത്ത് നരഹത്യയില്‍ ഏറെ വിവാദമായ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ ബോംബെ ഹൈക്കോടതി നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
മുംബൈ: ഗുജറാത്ത് നരഹത്യയില്‍ ഏറെ വിവാദമായ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ ബോംബെ ഹൈക്കോടതി നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അഞ്ചുപേരെ വെറുതെ വിട്ടു.
ജസ്റ്റിസ് വി എന്‍ കനാഡും , പി ഡി കോഡയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സഞജയ് താക്കര്‍, ബഹാദൂര്‍ സിങ് ചൗഹാന്‍, സനാഭായ് ബാര്യ, ദിനേശ് രാജ്ബാര്‍ എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
കലാപത്തില്‍ നിന്ന് രക്ഷനേടാന്‍ ബെസ്റ്റ് ബേക്കറിയില്‍ അഭയംതേടിയ 14 പേരെ ബേക്കറിക്കുള്ളിലിട്ട് തീ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.
ഈ കേസിലെ സാക്ഷിയായ യാസ്മീന്‍ ഷെയ്ക്കിന്റെ വിവാദ മൊഴിമാറ്റിപ്പറയലും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.