Section

malabari-logo-mobile

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ‘ഇ-ഗാര്‍്ഡിയന്‍’ മൊബൈല്‍ ഐടി സേവനം.

HIGHLIGHTS : കേരളത്തില്‍


കേരളത്തില്‍ വിനോദസഞ്ചാരം സുഗമവും സുഖകരവുമാക്കാന്‍ ആധുനിക വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മൊബൈല്‍ഫോണ്‍ അധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കാന്‍ കേരളാ ടൂറിസം തീരുമാനിച്ചു. മൊബൈല്‍ വെബ്സൈറ്റ്, വയര്‍ലെസ് ആപ്ളിക്കേഷന്‍ പ്രോട്ടോക്കോള്‍ ഗൈഡ്, ബ്ളൂടൂത്ത് കിയോസ്കുകള്‍ തുടങ്ങിയ ഇത്തരം സേവനങ്ങളുടെ ഉദ്ഘാടനം ജൂലായ് പത്തിന് ടൂറിസം-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിക്കും.

. വെബ്ബില്‍നിന്ന് ലോകം സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതമായ സേവനങ്ങളിലേയ്ക്കും ഉപാധികളിലേയ്ക്കും മാറുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലലെടുത്ത് മറ്റുള്ളവരില്‍നിന്ന് ഒരു പടി മുന്നില്‍നില്‍ക്കാനുള്ള വിപ്ളകരമായ നീക്കങ്ങളാണ് ഈ മൊബൈല്‍ ഫോണ്‍ സേവനങ്ങളിലൂടെ കേരളാ ടൂറിസം നടത്തുന്നതെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. പതിവ് ഇ-ഗൈഡുകള്‍ക്കപ്പുറമായി കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കുന്ന ഇ-രക്ഷാകര്‍ത്താവായിരിക്കും പുതിയ സേവനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

sameeksha-malabarinews

 


സ്മാര്‍ട്ട്ഫോണുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്ക് പരസഹായമില്ലാതെതന്നെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ നൂതനമായഈ പദ്ധതി സഹായിക്കുമെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല വ്യക്തമാക്കി. യാത്രാപരിപാടി ആസൂത്രണം, മാര്‍ഗനിര്‍ദ്ദേശം, പുതിയ വിവരങ്ങള്‍, ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരണം എന്നിവ ഇവര്‍ക്ക് ലഭിക്കും. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുവേണ്ടി രാജ്യാന്തര വിമാനത്താവളങ്ങളുള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളില്‍ ടൂറിസം വകുപ്പു സ്ഥാപിക്കുന്ന അന്തര്‍ദേശീയ നിലവാരമുള്ള ബ്ളൂടൂത്ത് വയര്‍ലെസ് കിയോസ്കുകള്‍ മറ്റൊരു സേവനമേഖലയായിരിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് പറഞ്ഞു. നൂതനസേവനങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ അഞ്ചുതവണ ദേശീയ ടൂറിസം അവാര്‍ഡു വാങ്ങിയ കേരളാടൂറിസം വെബ്സൈറ്റില്‍ (www.keralatourism.org) നിന്നുള്ള ഏറ്റവും പുതിയ സേവനം കൂടിയായിരിക്കും ഇത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!