ഷുക്കൂര്‍ വധം : പി. ജയരാജനെ ചോദ്യം ചെയ്തു.

കണ്ണൂര്‍: അബ്ദള്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്തു. പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. എം വി ജയരാജനൊപ്പമാണ് പി. ജയരാജന്‍ ഹാജരായത്.

പി. ജയരാജനെ ചോദ്യം ചെയ്യുമ്പോള്‍ തന്നെയും കൂടെ ഇരുത്തണമെന്ന എംവി ജയരാജന്റെ ആവശ്യം പോസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.

തന്നെ കൊലക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യണമെന്നത് ലീഗ് നേതാക്കളുടെ തീരുമാനമാണെന്ന് പി. ജയരാജന്‍ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top