HIGHLIGHTS : പട്‌ന: ബീഹാറിലെ ബോധഗയയില്‍ മഹാബോധി ക്ഷേത്ത്രതില്‍
പട്‌ന: ബീഹാറിലെ ബോധഗയയില്‍ മഹാബോധി ക്ഷേത്ത്രതില്‍ സ്‌ഫോടനപരമ്പര. സ്‌ഫോടനത്തില്‍ രണ്ടു സന്യാസിമാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്.
ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് മഹാബോധി വൃക്ഷത്തിന് സമീപത്ത് ആദ്യ സ്‌ഫോടനം നടന്നത്. ഇതെ തുടര്‍ന്ന് എട്ട് തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനം നടക്കുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ഇരുനൂറോളം തിര്‍ത്ഥാടകരുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്.

സ്ഥലത്തെത്തിയ എന്‍ഐഎ സംഘം ഒരു ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി. ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്.
രണ്ടുമാസം മുമ്പ് ക്ഷേത്രം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിപ്പുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണോ, മാവോവാദികളാണോ എന്ന് വ്യക്തമായിട്ടില്ല.