HIGHLIGHTS : കൊച്ചി : മലയാളസിനിമയുടെ മാറുന്ന വഴിയില്‍ മുന്നേ നടക്കാന്‍ രമ്യയും.
കൊച്ചി : മലയാളസിനിമയുടെ മാറുന്ന വഴിയില്‍ മുന്നേ നടക്കാന്‍ രമ്യയും. മലയാളത്തില്‍ വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്യാന്‍ ധൈര്യമുള്ള യുവനായികമാരില്‍ ശ്രദ്ധേയമായ റോളുകള്‍ ലഭിച്ച ഒരാളാണ് രമ്യ. ട്രാഫിക്കും ചാപ്പാകുരിശും കടന്ന് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ത്രസിപ്പിക്കുന്ന ചുവടുകളുമായി രമ്യ എത്തുമ്പോള്‍ ആരാധകര്‍ക്കാവേശം. ഇപ്പോള്‍ തന്നെ ഈ ചിത്രത്തിലെ ഗാനരംഗം ഹിറ്റായി കഴിഞ്ഞു.
പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്,ആസിഫലി, കലാഭവന്‍മണി, റഹ്മാന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ രമ്യക്കൊപ്പം നിത്യാ മേനോനും മറ്റൊരു നായികയാണ്.

ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്.
[youtube]http://www.youtube.com/watch?v=SQwuVtiI2OA&feature=relmfu[/youtube]