HIGHLIGHTS : ബാംഗ്ലൂര്‍ : കര്‍ണാടക ബിജെപി ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ്‌സ്‌ഫോടനവുമായി

ബാംഗ്ലൂര്‍ : കര്‍ണാടക ബിജെപി ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ്‌സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചെന്നയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.. തിങ്കളാഴ്ച രാത്രിയിലും ചൊവ്വഴ്ച പുലര്‍ച്ചയുമായാണ് അറസ്റ്റ് നടന്നത്.
പീര്‍ മുഹയുദ്ദീന്‍, ബഷീര്‍, ബുഹാരി എന്നിവരാണ് അറസ്റ്റിലായത്.
ബാംഗ്ലൂര്‍ പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായി നടത്തിയ നീക്കതിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
ഈ സ്‌ഫോടനവുമായി ബന്ദപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് തഹസീന്‍ അക്തറിനെ എന്‍ഐഎ സംശയിക്കു്ന്നുണ്ട്..
എന്‍ഐഎ ഇതിനകം എട്ടോളം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ ഫൂട്ടേജിലെ തെളിവുകളും പരിശോധിക്കുന്നുണ്ട് സ്‌ഫോടനത്തില്‍ 11 പോലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
photo courtesy :the hindu online