HIGHLIGHTS : മനാമ: ബഹറിനില്‍ പ്രമുഖ കമ്പിനികള്‍ പുതിയ പ്രൊജക്ടുളില്ലെന്നു പറഞ്ഞ് തൊഴിലാളികളെ തിരച്ചയക്കാനൊരുങ്ങുന്നു.. സൗദിക്കും കുവൈത്തിനും
മനാമ: ബഹറിനില്‍ പ്രമുഖ കമ്പിനികള്‍ പുതിയ പ്രൊജക്ടുളില്ലെന്നു പറഞ്ഞ് തൊഴിലാളികളെ തിരച്ചയക്കാനൊരുങ്ങുന്നു.. സൗദിക്കും കുവൈത്തിനും പുറമെ ബഹറിനും ഈ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ പ്രവാസി മലായാളികളും കേരളവും കടുത്ത ആശങ്കയിലാണ്.
സൗദി കുവൈത്ത് എന്നിവടങ്ങളില്‍ നിന്ന് അനധികൃതതൊഴിലാളികളെയാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി തിരിച്ചയച്ചതെങ്ങില്‍ ബഹറിനില്‍ നിന്നും പോരേണ്ടിവരിക സിവല്‍, നിര്‍മ്മാണമേഖലയിലുള്ള വിദഗ്ധ തൊഴിലാളികളാണ്. ഇതില്‍ കൂടുതലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
മുന്ന് മാസത്തിനുള്ളില്‍ ഇത്തരം കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാവുമെന്നാണ് സൂചന.
കുറച്ച് മാസങ്ങളായി സാന്വത്തിക മാന്ദ്യം മൂലം പല വലിയ പ്രൊജക്ുകളും വഴിയില്‍ മുടങ്ങിയതും പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ തുടങാനാവാത്തതുമാണ് ഈ കൂട്ടപിരിച്ചുവിടലിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍