Section

malabari-logo-mobile

പിഎസ്എംഒ കോളേജ് തിങ്കളാഭ്ച തുറക്കും

HIGHLIGHTS : തിരൂരങ്ങാടി: കോളേജ് പ്രിന്‍സിപ്പലിനെ റുമില്‍ പൂട്ടിയിടുന്നതടക്കമുള്ള

തിരൂരങ്ങാടി: കോളേജ് പ്രിന്‍സിപ്പലിനെ റുമില്‍ പൂട്ടിയിടുന്നതടക്കമുള്ള സമരങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അനശ്ചിതകാലത്തേക്ക് അടച്ചിട്ട തിരൂരങ്ങാടി പിഎസ്എംഒ കോളേജ് തിങ്കളാഴ്ച തുറക്കും.
ശനിയാഴ്ച കോളേജ് മാനേജ്‌മെന്റ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരമുണ്ടായത്. കഴിഞ്ഞവര്‍ഷത്തെ കോളേജ്‌ഡേ ആഘോഷം അടുത്തമാസം മൂന്നാം തിയ്യതി നടത്താനും യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.

നേരത്തെ അനാവിശ്യ സമരങ്ങള്‍ നടത്തിയെന്നാരോപിച്ചും ഒരു അധ്യാപകന്റെ കാര്‍ കേടുവരുത്തിയെന്നും ചൂണ്ടിക്കാട്ടിയും സ്റ്റുഡന്റ് യൂണിയനുമായി സഹകരിക്കേണ്ടൊയെന്ന് കോളേജ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

sameeksha-malabarinews

ഇതേ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന കഴിഞ്ഞ വര്‍ഷത്തെ കോളേജ് ഡേ നടത്തേണ്ടയെന്ന് പ്രിന്‍സിപ്പല്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകരും യുണിയന്‍ ഭാരവാഹികളും ചേര്‍ന്ന് വ്യാഴാഴ്ച പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. തൂടര്‍ന്ന് പോലീസെത്തിയാണ് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്. ഈ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളേജ് അനശ്ചിതകാലത്തേക്ക് അടച്ചിട്ടത്.

വിദ്യാര്‍ത്ഥി സമരം പിഎസ്എംഒ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!