ബലാത്സംഗങ്ങള്‍ നടക്കുന്നത് ഇന്ത്യയില്‍; ഭാരതത്തിലല്ല; ആര്‍എസ്എസ്

സില്‍ചാര്‍: ഭാരത്തതില്‍ ബലാത്സംഗം പോലുള്ള ഹീനകൃത്യങ്ങള്‍ നടക്കില്ലെന്നും, പാശ്ചാത്യ വല്‍ക്കരണം നടക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലാണ് ഇത്തരം കൃത്യങ്ങള്‍ നടക്കുന്നതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍കുമാര്‍ ഭാഗവത്.

ആസാമിലെ സില്‍ചാറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ രാഷ്ട്രത്തിന്റെ ഗ്രാമങ്ങളിലൂടെ പോകൂ എന്നും. അവിടെ കൂട്ടമാനഭംഗങ്ങളില്ലെന്നും അദേഹം പറഞ്ഞു. അതിനുകാരണം പുരാണ ഭാരതത്തിന്റെ മൂല്യങ്ങളാണെന്ന് ഭാഗവതിന്റെ വാദം.

എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും അല്ലാത്തതുമായ ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൂട്ടബാത്സംഗങ്ങളെ തന്റെ നിലപാടിലൂടെ വ്യക്തമാക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top