മഞ്ചേരി: ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സുഹൃത്തിനെ അനേ്വഷിച്ച് ദില്ലിക്ക് പോയ മഞ്ചേരി സ്വദേശിയായ യുവതിയെ തിരികെയെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിതാവിനോടൊപ്പം വിട്ടയച്ചു.
മഞ്ചേരിയിലെ താണിപ്പാറ സ്വദേശിനിയാണ് കഴിഞ്ഞ മാസം വീടുവിട്ട് പോയത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി കഴിഞ്ഞ
ഫബ്രുവരി 18 നാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ അനേ്വഷിച്ച് ദില്ലിയിലേക്ക് പോയത്. ഈ യുവാവിന്റെ സഹായത്തോടെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
ദില്ലിക്കടുത്ത് ബലാന്‍സര്‍ എന്ന സ്ഥലത്താണ് ഇവര്‍ യുവാവിനൊപ്പം കഴിഞ്ഞിരുന്നത്. ഇവിടെ ഒരു ആശുപത്രിയില്‍ തൂപ്പുകാരനായി ജോലി ചെയ്യുകയാണ് യുവാവ്. ഇയാള്‍ വിവാഹിതനാണ്.
ദില്ലിയിലേക്ക് പുറപ്പെട്ട യുവതിയെ ഇയാള്‍ യുപിയിലെ മഥുരയില്‍ വെച്ച് കണ്ടുമുട്ടുകയും രണ്ടാഴ്ചയോളം ദില്ലിയില്‍ സാമസിക്കുകയും ചെയ്ത ശേഷമാണ് ബലാന്‍സറിലേക്ക് പോയത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോമെട നടത്തിയ അനേ്വഷണത്തിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് തിരികെ കൊണ്ട് വരികയായിരുന്നു.




