HIGHLIGHTS : തിരു: ഫേസ്ബുക്ക് വാളില്‍ പോസ്റ്റിട്ടതിന് ഒരു സര്‍ക്കാര്‍
തിരു: ഫേസ്ബുക്ക് വാളില്‍ പോസ്റ്റിട്ടതിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൂടി സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് ഇന്ന് വൈദ്യുതി ബോര്‍ഡിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ആര്‍ സുകുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് സരിത സോളാര്‍ തട്ടിപ്പ് വിവാദത്തെ കുറിച്ച് തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്്് സസ്‌പെന്‍ഷനിലായവരുടെ എണ്ണം മൂന്നായി.
സര്‍ക്കാരിനെതിരെയോ ഭരിക്കുന്നവര്‍ക്കെതിരെയോ വ്യാജ പ്രചരണം നടത്തിയാല്‍ ചുമത്തുന്ന ചട്ടപ്രകാരമാണ് ഈ സസ്‌പെന്‍ഷനുകള്‍ എല്ലാം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്കില്‍ കമന്റ് ഇടുന്നത് വ്യാജപ്രചരണത്തിന്റെ പരിധിയില്‍ എങ്ങിനെയാണ് വരുകയെന്ന് വിശദീകരിക്കാന്‍ ഇപ്പോഴും കൃത്യമായ നിയമമില്ലെന്നാണ് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്.


സുകുവിന്റെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് അദേഹംസ തന്നെ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ വൈദ്യുതി ബോര്‍ഡിന് ചീത്തപ്പേരുണ്ടാക്കി, ബോര്‍ഡിന്റെ താത്പര്യങ്ങള്‍ ഹനിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് സുകുവിനെ വൈദ്യുതി മന്ത്രി നേരിട്ട് ഇടപെട്ട് സസ്‌പെന്റ് ചെയ്യിച്ചത്. സരിത സോളാര്‍ തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന ജോപ്പനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ കമന്റിട്ടതാണ് അധികാരികളെ പ്രകോപിപ്പിച്ചത്.
നേരത്തെ സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രേമാനന്ദ,് നിയമ വകുപ്പിലെ ചന്ദ്രപ്രസാദ് എന്നിവരെയും സമാനമായ കുറ്റങ്ങള്‍ ആരോപിച്ച് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഒരു ആരോപണമുയര്‍ന്നാല്‍ ആരോപണ വിധേയനായ ആളോട് വിശദീകരണം തേടണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രമാണ് സസ്‌പെന്‍ഷന്‍പോലുള്ള നടപടിയിലേക്ക് പോകാവു എന്നാണ് നടപടിക്രമം. എന്നാല്‍ ഈ മൂന്ന് പേരുടെയും കാര്യത്തില്‍ ഇത് പാലിച്ചിട്ടില്ല.
ജനാധിപത്യ ലോകത്ത് സര്‍ക്കാര്‍ ജീവനക്കാരന് മാത്രം അഭിപ്രായം പറയാന്‍ പാടില്ല എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം അഭിപ്രായം പറയുകയും മറിയുകയും ചെയ്യുന്ന മന്ത്രിമാര്‍ ശഠിക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണ്.