Section

malabari-logo-mobile

ഓസ്‌ട്രേലിയയിലേക്ക് എയര്‍ ഇന്ത്യയുടെ ഡയറക്ട് ഫ്‌ളൈറ്റ്

HIGHLIGHTS : സിഡ്‌നി: ഇന്ത്യക്കാരുടെ ഏറെ നാളത്തെ ആവശ്യമായ ഓസ്‌ട്രേലിയയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ്

സിഡ്‌നി: ഇന്ത്യക്കാരുടെ ഏറെ നാളത്തെ ആവശ്യമായ ഓസ്‌ട്രേലിയയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് എയര്‍ ഇന്ത്യ അവസരമൊരുക്കുന്നു. ഓഗസ്റ്റ് മാസം മുതല്‍ ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ചിലവു കുറഞ്ഞ നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ദിവസേനയുള്ള ഈ സര്‍വ്വീസിനായി എയര്‍ ഇന്ത്യയുടെ പുതിയ ബോയിങ്ങ് 787 ഡ്രീം ലൈനര്‍ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓസ്‌ട്രേലിയന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതെന്ന പ്രതേ്യകതയും ഈ തീരുമാനത്തിനുണ്ട്.

sameeksha-malabarinews

ഡല്‍ഹിയില്‍ നിന്ന് സിഡ്‌നിയെയും മെല്‍ബണെയും ബന്ധിപ്പിക്കുന്ന ത്രിതല സര്‍വ്വീസിനായി ആഗസ്റ്റ് 29 നായിരിക്കും ആദ്യ വിമാനം പറന്നുയരുക. ആഴ്ചയിലെ ആദ്യ നാലു ദിവസം ഡല്‍ഹി-സിഡ്‌നി-മെല്‍ബണ്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ പിന്നീട് നാലുദിവസത്തില്‍ ഡല്‍ഹി-മെല്‍ബണ്‍- സിഡ്‌നി റൂട്ടിലൂടെയായിരിക്കും സര്‍വ്വീസ് നടത്തുക. താമസിയാതെ ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളില്‍ നിന്നും ഓസ്‌ട്രേലിയന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!