പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ ചെമ്മല മുജീബിന്റെ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ഫസലുല്‍ റഹ്മാനെ(17) കാണാനില്ലെന്ന് ബന്ധുക്കള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഫസലിനെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതാവുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



