HIGHLIGHTS : മലപ്പുറം:
മലപ്പുറം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കില്‍ വന്ന വാര്‍ത്തകളോട് പ്രതികരിച്ചതിന് 4 ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനെതിരെ എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രത്തില്‍ സായാഹ്നധര്‍ണ നടത്തി.
മലപ്പുറത്ത് നടന്ന സായാഹ്നധര്‍ണ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജന്‍, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.എ. ഷാഫി അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ വി. ശിവദാസ് സ്വാഗതവും പി. നാരായണന്‍ നന്ദിയും പറഞ്ഞു.