Section

malabari-logo-mobile

ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് ; റീമാ കല്ലിങ്കല്‍ മികച്ച നടി , മോഹന്‍ലാല്‍ നടന്‍

HIGHLIGHTS : തിരു : കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡുകള്‍

തിരു : കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രണയം തെരഞ്ഞെടുത്തു. പ്രണയത്തിലെ മാത്യൂസിനെ അവതരിപ്പിച്ച മോഹന്‍ലാലിനെ മികച്ച നടനായും, ഇന്ത്യന്‍ റുപ്പിയിലെ അഭിനയത്തിന് റീമാ കല്ലിങ്ങലിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. പ്രണയത്തിന്റെ സംവിധായകന്‍ ബ്ലസിയാണ് മികച്ച സംവിധായകന്‍. ഒ.എന്‍ .വി കുറിപ്പിന് ചലചിത്ര രത്‌നം അവാര്‍ഡ് നല്‍കും. ഉറുമി, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പൃത്വിരാജിനെ സ്‌പെഷല്‍ ജ്യൂറി അവാര്‍ഡിനര്‍ഹനാക്കി. ഊമകുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിനും സ്‌പെഷല്‍ ജ്യൂറി പുരസ്‌കാരം ലഭിച്ചു.

50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. മികച്ച നടി, നടന്‍ ,സംവിധായകന്‍, രണ്ടാമത്തെ ചിത്രം എന്നിവയ്ക്ക് 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിക്കും.

sameeksha-malabarinews

മറ്റവാര്‍ഡുകള്‍ ജനപ്രിയ ചിത്രം ഇന്ത്യന്‍ റുപ്പി, മികച്ച രണ്ടാമത്തെ ചിത്രം ഉറുമി, മികച്ച രണ്ടാമത്തെ നടന്‍ അനൂപ് മേനോന്‍ (പ്രണയം,ട്രാഫിക്), മികച്ച രണ്ടാമത്തെ നടി ലെന(ട്രാഫിക്, അതേ മഴ അതേ വെയില്‍),മികച്ച തിരക്കഥാകൃത്തുക്കള്‍- ബോബി-സഞ്ചയ്്(ട്രാഫിക്), ഗാന രചന രാജീവ് ആലുങ്കല്‍(അറബിയും ഒട്ടകവും പി മാധവന്‍ നായരും.), സംഗീത സംവിധായകന്‍ എംജി ശ്രീകുമാര്‍(അറബിയും ഒട്ടകവും പി മാധവന്‍ നായരും.), ഗായകന്‍ വിധു പ്രതാപ് (ഊമകുയില്‍ പാടുന്നു.), ഗായിക മജ്ഞരി(ഉറുമി), മികച്ച ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍(ഉറുമി), ബാലതാരങ്ങള്‍ അശ്വന്‍(അതേ മഴ അതേ വെയില്‍), മാളവിക (ഊമകുയില്‍ പാടുമ്പോള്‍), ചിത്ര സംയോജനം ഡോണ്‍മാക്‌സ്(ചാപ്പാകുരിശ്), നവാഗത സംവിധായകന്‍ സ്ദ്ദിഖ് ചേന്ദമംഗലൂര്‍(ഊമകുയില്‍ പാടുമ്പോള്‍), നവാഗത പ്രതിഭ (അതേ മഴ അതേ വെയില്‍).
അവാര്‍ഡുകള്‍ ആഗസ്തില്‍ വിതരണം ചെയ്യുമെന്ന് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!