HIGHLIGHTS : മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുന്ന മമ്മൂട്ടി ടൈംസ് ദൈ്വവാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുന്ന മമ്മൂട്ടി ടൈംസ് ദൈ്വവാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തി. ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍ തമ്മിലുണ്ടായ ചേരി പോര് രൂക്ഷമായതോടെ മമ്മൂട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രസിദ്ധീകരണം നിര്‍ത്തിയിരിക്കുന്നത്. 10 വര്‍ഷമായി പ്രസിദ്ധീകരണം നടത്തുന്ന മാസികയില്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമാ വിശേഷങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
പുറത്തിറക്കുന്നതിന് മുമ്പ് മാസിക മമ്മൂട്ടി പരിശോധിച്ച ശേഷം മാത്രമാണ് പ്രസിദ്ധീകരിക്കാറ്.


ഇപ്പോള്‍ പുറത്തിറങ്ങിയ സിനിമയുടെ പേരില്‍ ഫാന്‍സ് അസോസിയേഷനും മമ്മൂട്ടിയുടെ അടുപ്പകാരും തമ്മില്‍ ചേരിതിഞ്ഞുണ്ടായ തര്‍ക്കവും ഇതെ കുറിച്ചുള്ള ചില കത്തുകള്‍ മമ്മൂട്ടി ടൈംസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് മാസിക വിവാദത്തിലായത്.
നിര്‍മ്മാണ രംഗത്തുള്ള ആന്‍ഡോ ജോസിനും മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ്ജിനും മമ്മൂട്ടി ഡേറ്റ് നല്‍കി സിനിമ പുറത്തിറക്കിയിരുന്നു.ഇതില്‍ ജോര്‍ജ്ജ് നിര്‍മ്മിച്ച ഇമാനുവല്‍ എന്ന സിനിമക്ക് തിയേറ്ററുകളില്‍ നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതിനിടയിലാണ് ആന്‍ഡോ ജോസ് നിര്‍മ്മിച്ച ഭാര്യ അത്ര പോര എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആന്‍ഡോ ജോസ് തന്റെ സ്വാധീനം ഉപയോഗിച്ച് ഇമാനുവലിനെ മാറ്റി ഭാര്യ അത്ര പോര എന്ന സിനിമക്ക് പ്രാധാന്യം നല്കിയതോടെയാണ് ഭിന്നത രൂക്ഷമായത്.
ഇതോടെ ഫാന്‍സിലെ ഒരു വിഭാഗം ആന്‍ഡോ ജോസിനൊപ്പവും മറുവിഭാഗം ജോര്‍ജ്ജിനൊപ്പവും ചേര്‍ന്ന് പ്രശ്‌നം രൂക്ഷമായതോടെ മമ്മൂട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് മാഗസിന്റെ പ്രസിദ്ധീകരണം നിര്‍ത്തി വെക്കുകയായിരുന്നു