HIGHLIGHTS : ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ബ്ലെസിയുടെ കളിമണ്ണ് ശ്വേതയുടെ പ്രസവ രംഗം

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ബ്ലെസിയുടെ കളിമണ്ണ് ശ്വേതയുടെ പ്രസവ രംഗം ഉണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം മാത്രമേ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംവിധായകന്‍ ബ്ലെസി കളിമണ്ണില്‍ ശ്വേതാമേനോന്റെ പ്രസവ രംഗം 5 സീനുകളില്‍ കാണിക്കുെമന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡ് ‘യു/ എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ് ആഗസ്റ്റ് 23 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.