സോളാര്‍ തട്ടിപ്പ്; ശാലുമേനോന് ജാമ്യമില്ല.

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സീരിയല്‍നടിയും നര്‍ത്തകിയുമായ ശാലുമേനോന്റെ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് ശാലു മേനോന്റെ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം സ്വദേശി റസാഖ് അലി എന്ന ആളില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിച്ച് തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്.

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോന്‍ മൂന്നാം പ്രതിയാണ്. ബിജു രാധാകൃഷ്ണന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശാലു മേനോന്‍ സഹകരിച്ചതെന്നതിന്

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

ഇക്കാരണങ്ങള്‍ ചൂണ്ടി കാട്ടിയാണ് ശാലുവിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്.

Share news
error: Content is protected !!
Scroll to Top