HIGHLIGHTS : ലക്‌നൗ: വിഎച്ച്പിയുടെ അയോധ്യ പരിക്രമ യാത്ര ഇന്ന് തുടങ്ങാനിരിക്കെ കരുതല്‍ നടപടിയായി ഉത്തര്‍പ്രദേശ് പോലീസ് വിഎച്ച്പി നേതാക്കളെ കസ്റ്റഡിയിലെടുത്തു തുട...
ലക്‌നൗ: വിഎച്ച്പിയുടെ അയോധ്യ പരിക്രമ യാത്ര ഇന്ന് തുടങ്ങാനിരിക്കെ കരുതല്‍ നടപടിയായി ഉത്തര്‍പ്രദേശ് പോലീസ് വിഎച്ച്പി നേതാക്കളെ കസ്റ്റഡിയിലെടുത്തു തുടങ്ങിയിരിക്കുകയാണ്. വിഎച്ച്പി നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
പ്രവീണ്‍ തൊഗാഡിയയെ അയോധ്യയിലെ ഖട്ടില്‍ നിന്നും അശോഖ് സിംഗാളിനെ ലഖ്‌നൗവിലെ വിമാനത്താവളത്തില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെടാണ് വിഎച്ച്പി പരിക്രമ യാത്ര നടത്തുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഎച്ച്പിയുടെ യാത്ര നിരോധിച്ചിരുന്നു.
അതെസമയം തൊഗാഡിയയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഇതെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
നേരത്തെ മുന്‍ ബിജെപി എംപി രാം വിലാസ് വേദാന്തി എംഎല്‍എ, രാം ചന്ദ്ര യാദവ് എന്നിവര്‍ ഉല്‍പ്പെടെ 800 ഓളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ മുതിര്‍ന്ന 70 നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വര്‍ഗീയ വികാരം ഉണര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് യുപി സര്‍ക്കാര്‍ വിഎച്ച്പി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നത്. വിലക്ക് മറികടന്ന് യാത്ര നടത്തിയാല്‍ അതിനെ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ ഭാഗമായി അയോധ്യ യാത്ര കടന്നുപോകുന്ന ആറ് ജില്ലകളില്‍ സെഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 8000 ത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.