പൊന്നാനിയില്‍ സര്‍വ്വീസ് നടത്തുന്ന ചങ്ങാടം ഒഴുക്കില്‍പ്പെട്ടു.

തിരൂര്‍: എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് സര്‍വ്വീസ് തുടങ്ങിയ ആദ്യ ദിനത്തില്‍ തന്നെ പടിഞ്ഞാറെക്കര- പൊന്നാനി ചങ്ങാടം ഒഴുക്കില്‍പ്പെട്ടു. ചങ്ങാടം മണല്‍ തിട്ടയില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ചങ്ങാടം ഒരു മണിക്കൂറോളം അഴിമുഖത്ത് കുടുങ്ങിക്കിടന്നു.

പുറത്തൂര്‍ പടിഞ്ഞാറെക്കര- പൊന്നാനി ജങ്കാറിന് പകരമായി ഞായറാഴ് സര്‍വ്വീസ് ആരംഭിച്ച ജങ്കാറാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 4.30 മണിയോടെ നിറയെ യാത്രക്കാരുമായി പൊന്നാലി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് എഞ്ചിന്‍ തകരാറിലായത്. 75 യാത്രക്കാരും, 20 ബൈക്കുകളും, ഏഴ് നാലു ചക്ര വാഹനങ്ങളുമാണ് ജങ്കാറിലുണ്ടായിരുന്നത്.

സംഭവത്തെ തുടര്‍ യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അഴിമുഖത്തു നിന്നും ബോട്ടുകള്‍ ഉപയോിച്ച് ചങ്ങാടം വലിച്ച് കരക്കെത്തിക്കുകയായിരുന്നു.

മൂന്ന് വഞ്ചികള്‍ കൂട്ടിക്കെട്ടിയാണ് ഈ ചങ്ങാടം നിര്‍മ്മിച്ചത്.

Share news
error: Content is protected !!
Scroll to Top