ദോഹ: ഇന്നുമുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റില്‍ 25 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 21 മുതല്‍ 24 വരെയാണ് ഈ ഓഫര്‍ നിലനില്ക്കുന്നത്. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന 130 കേന്ദ്രങ്ങളിലേക്കും ഈ ഇളവ് ലഭിക്കുന്നതാണ്. ഈ ഓഫര്‍ സമയത്ത് ബുക്ക് ചെയ്യുന്ന ടിക്കറ്റില്‍ ഒക്ടോബര്‍ 27 മുതല്‍ 2014 ജൂണ്‍ 19 വരെയാണ് യാത്ര ചെയ്യാന്‍ സാധിക്കുക.അതേസമയം 2013 ഡിസംബര്‍ 19 മുതല്‍ 23 വരെയും 2014 ജനുവരി 2 മുതല്‍ 12 വരെയുമുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓഫര്‍ ബാധകമല്ല. ഞങ്ങളോട് സഹകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായി യാത്ര ചെയാനും അവര്‍ക്ക് ഞങ്ങളുടെ സേവനം നല്ല രീതിയില്‍ എത്തിച്ചു കൊടുക്കാനുമാണ് ഇപ്പോള്‍ ടിക്കറ്റ് വിലയിലെ ഓഫര്‍ എര്പ്പെടുത്തിയിരിക്കുന്നതെന് ന് സി ഇ ഒ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വെബ്‌സൈറ്റിലൊ ഖത്തര്‍ എയര്‍വേയ്‌സ് ഓഫീസിലൊ ബന്ധപ്പെടാവുന്നതാണ്.
16 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ന് യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവയടങ്ങുന്ന 132 കേന്ദ്രങ്ങളിലേക്കായി 129 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് അക്ബര്‍ അല്‍ ബാക്കര്‍ വ്യക്തമാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


