HIGHLIGHTS : തിരു: സര്‍ക്കാര്‍ ജീവനക്കാരുെട പെന്‍ഷന്‍ പ്രായം
തിരു: സര്‍ക്കാര്‍ ജീവനക്കാരുെട പെന്‍ഷന്‍ പ്രായം 6ം വയസുവരെ ഉയര്‍ത്താമെന്നാണ് തന്റെ അഭിപ്രായമെന്ന് ധനമന്ത്രി കെ എം മാണി. തിങ്കളാഴ്ച നിയമസഭയിലാണ് ഈ നിലപാട് മാണി പ്രസ്താവിച്ചത്. ഈ സമയത്ത് പ്രതിപക്ഷം സഭയില്‍ ഇല്ലായിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടി വരുമെന്നും അതിനായി കേന്ദ്രസര്‍ക്കാരിന്റെ സമര്‍ദ്ദമുണ്ടെന്നും മാണി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും പെന്‍ഷന്‍പ്രായം ഇയര്‍ത്താമെന്നുമാണ് ധനമന്ത്രിയുടെ ഭാഷ്യം.


സര്‍വീസ് രംഗം പൊട്ടിത്തെറിയുടെ വക്കിലാണ്. ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പെന്‍ഷന്‍കാരുടെ എണ്ണം. സംസ്ഥാനത്തിന്റെ താല്‍പര്യം ബലികഴിച്ച് തുടരാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്ന് പ്രസ്താവനകള്‍ നടത്തിയ യുവജന സംഘടനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാഞ്ഞതു തന്നെയാകും മാണിയെ ഇത്തരമൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.